എന്നാല്‍, കാലം മാറിയ കാര്യം പാവം മൃഗശാല ഉടമസ്ഥന് മറന്നു പോയി. മൃഗശാലാ അധികൃതരുടെ കള്ളത്തരം സോഷ്യല്‍ മീഡിയ കൈയോടെ പിടി കൂടി. അതോടെ സംഭവം വിവാദമായി. സോഷ്യല്‍ മീഡിയയില്‍ കഴുത സീബ്ര വൈറലായെങ്കിലും മൃഗശാലാ അധികൃതര്‍ക്ക് കാര്യമായ വരുമാന വര്‍ധനയോ സന്ദര്‍ശക വര്‍ധനയോ ഉണ്ടായില്ല എന്നതാണ് സത്യം.
സന്ദര്‍ശകരെ ആകര്‍ഷിക്കാനായി കഴുതയുടെ ശരീരത്ത് കറുപ്പും വെളുപ്പും പെയിന്റുകള്‍ അടിച്ചപ്പോള്‍ ചെറിയൊരു പാളിച്ച പറ്റിപ്പോയതാണ് മൃഗശാലാ അധികൃതരെ വെട്ടിലാക്കിയത്.
കഴുതകളുടെ ശരീരത്തില്‍ പെയിന്റു ചെയ്തപ്പോള്‍ ഇവയുടെ മുഖത്ത് പെയിന്റു ചെയ്യാന്‍ അവര്‍ മറന്നു പോയി. ഇതോടെ ഒറ്റ നോട്ടത്തില്‍ തന്നെ ഇതു കഴുതയാണെന്ന് സന്ദര്‍ശകര്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും മനസിലായി. തട്ടിപ്പ് കയ്യോടെ പിടി കൂടിയതോടെ ഇതൊരു വെറും തമാശ മാത്രമാണ് എന്ന വിശദീകരണവുമായി മൃഗശാലാ അധികൃതര്‍ രംഗത്തെത്തി. എന്നാല്‍ മൃഗശാലാ അധികൃതര്‍ക്കെതിരെ പെറ്റ രംഗത്തെത്തി.
ഇതിനു മുമ്പും സമാനമായ സംഭവങ്ങള്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനയിലെ ഒരു മൃഗശാലയില്‍ ഒരു നായയെ പാണ്ടയുടെ രൂപ മാറ്റം വരുത്തി സന്ദര്‍ശകരെ പറ്റിച്ചിരുന്നു. 2018ല്‍ ഈജിപ്റ്റിലെ കെയ്റോയിലെ മൃഗശാലാ അധികൃതര്‍ കഴുതയെ പെയിന്റടിപ്പിച്ച് സീബ്രയാക്കാന്‍ നോക്കിയിരുന്നു. അന്ന് കഴുതയുടെ മുഖത്തും ചെവിയിലും പെയിന്റടിക്കാന്‍ ഇവര്‍ വിട്ടു പോയി. അതോടെ മൃഗശാലയുടെ കള്ളക്കളി സന്ദര്‍ശകര്‍ തിരിച്ചറിഞ്ഞു.

Comments: